30 വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ (Srinagar), തണുത്തുറഞ്ഞ് Dal lake

Sun, 17 Jan 2021-8:14 pm,

കാശ്മീരിന്‍റെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ തണുപ്പ് കാലം.  Winter കാലത്ത് ഉണ്ടാകുന്ന മഞ്ഞുവീഴ്ചയും ഒപ്പം മഞ്ഞു മൂടിയ താഴ്വരകളും വിനോദ സഞ്ചാരികള്‍ക്ക്  ഏറെ പ്രിയമാണ്

ഇത്തവണ  കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ കൊടും തണുപ്പാണ് കാശ്മീരില്‍  ഇപ്പോള്‍. 

 

 

30 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറിൽ  (Srinagar) കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. - 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില

 അമർനാഥ്​ തീർഥയാത്രയുടെ ബേസ്​ ക്യാമ്പായ പാൽഗാമിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രേഖപ്പെടുത്തിയത് -​ 11.1 ഡിഗ്രി സെൽഷ്യസാണ്.  മുന്‍പ് 1995ലാണ്  ശ്രീനഗറിൽ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തിയത്.

അതിശൈത്യം മൂലം വെള്ളമെല്ലാം ഐസായി മാറിയതോടെ പലയിടങ്ങളിലും ജലവിതരണം തടസ്സ പ്പെട്ടിരിയ്ക്കുകയാണ്. റോഡുകളിൽ മഞ്ഞ് കുമിഞ്ഞു കൂടിയതോടെ ഗതാഗതവും താറുമാറായി. 

ശ്രീനഗറിലെ പ്രസക്തമായ  dal Lake തണുത്തുറഞ്ഞ അവസ്ഥയിലാണ്. തണുപ്പ് ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് യാത്രയ്ക്ക് പറ്റിയ സമയമാണ് ഇത്.... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link