Stomach Worms Symptoms: ഈ ലക്ഷണങ്ങളുണ്ടോ...? വയറിൽ വിര നിറഞ്ഞിട്ടുണ്ടാകാം; പരിഹരിക്കാൻ ഇതാ ചില പൊടിക്കൈകൾ

Fri, 22 Mar 2024-11:50 am,

നാം കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങളിലൂടെയാണ് വിരകൾ ശരീരത്തിൽ ഉണ്ടാകുന്നത്. സാധാരണമായി കഠിനമായ വയറുവേദന, മലബന്ധം, ഛർദ്ധി, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

 

കൂടാതെ നാവ് വെളുത്ത നിറത്തിലാകുക, കണ്ണുകൾ ചുവക്കുക, ശരീരത്തിലെ പാടുകളും, ചൊറിച്ചിലും. വായ്നാറ്റം എന്നിവയും ഇതിന്റെ ലക്ഷണമാണ്. 

 

ഇതിന് വളരെ പ്രയോജവനകരമായ ഒരു പ്രതിവിധിയാണ് തുളസിയിലയും പപ്പായയും കൊണ്ടുള്ളത്. ഇവ രണ്ടും ഇനി പറയുന്ന രീതിയിൽ ഉപയോ​ഗിച്ചാൽ വിര ശല്യത്തിന് പരിഹാരമാകും. 

 

വയറിലെ വിരകളെ നശിപ്പിക്കുന്നതിനായി തുളസിയില നശിപ്പിക്കുകയോ അതിന്റെ നീര് ദിവസത്തിൽ രണ്ട് തവണയെങ്കിലും കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. 

 

പപ്പായ നന്നായി മുറിച്ച് കഷണങ്ങളാക്കുക. അതിൽ അൽപ്പം പാലും തേനും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ആ വെള്ളം കുടിക്കുന്നതും വിരശല്യത്തിന് പരിഹാരമാകും.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link