Strawberry Moon: ജൂണ്‍ 24ന് കാണാം മാനത്ത് Strawberry Moon..!! എന്താണ് സ്ട്രോബെറി മൂൺ?
ജൂൺ 24 വ്യാഴാഴ്ച വൈകുന്നേരം എല്ലാ വൈകുന്നേരങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. വ്യാഴാഴ്ച സൂര്യാസ്തമനത്തിന് ശേഷം കിഴക്ക് ഉദിക്കുന്ന ചന്ദ്രനെ ലോകമെമ്പാടുമുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും. പിങ്ക് നിറം കലര്‍ന്നാകും ചന്ദ്രന്‍ കാണപ്പെടുക.
ഈ പൂര്‍ണ്ണ ചന്ദ്രനെ സ്‌ട്രോബറി മൂണ്‍ (Strawberry Moon) എന്നാണ് വിളിയ്ക്കുന്നത്. ഏറ്റവും വലുതായും, ഏറെ തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ Super Strawberry Moonന്‍റെ പ്രത്യേകത.
ജൂണ്‍ മാസത്തിലുള്ളതും, വസന്തകാലത്തെ അവസാനത്തേതുമായ പൂര്‍ണ്ണചന്ദ്രനെ സ്‌ട്രോബറി മൂണ്‍ (Strawberry Moon) എന്ന് വിളിച്ചുതുടങ്ങിയത് ഗോത്രവിഭാഗമായ Algonquin ആണ്. ഈ സമയത്താണ് കാരണം വടക്കേ അമേരിക്കയിൽ സ്ട്രോബെറി വിളവെടുപ്പിന് പാകമാവുന്ന സമയം . അതിനാണ് ഈ സുപ്പര്‍ മൂണിനെ സ്‌ട്രോബറി മൂണ്‍ (Strawberry Moon) എന്ന് വിളിയ്ക്കുന്നത്.
സ്‌ട്രോബറി മൂണിന് ഹണി മൂൺ (Honey Moon) എന്നും വിളിയ്ക്കാറുണ്ട്. മധുവിധുവുമായി ചന്ദ്രന് എന്താണ് ബന്ധം? . തേന്‍ വിളവെടുക്കുന്ന കാലമായതിനാല്‍ ഇതിനെ Mead Moon, Honey Moon എന്നും വിളിക്കുന്നു.
സ്‌ട്രോബറി മൂണിനെ (Strawberry Moon) ഹോട്ട് മൂണ്‍ (Hot Moon), ഹണി മൂണ്‍ (Honey Moon) റോസ് മൂണ്‍ (Rose Moon) എന്നും വിളിയ്ക്കാറുണ്ട്. സ്ട്രോബറി മൂണിനെ ഹോട്ട് മൂണ്‍ (Hot Moon) എന്ന് വിളിക്കാന്‍ കാരണം ഇത് വേനൽക്കാലത്ത് കാണപ്പെടുന്നതിനാലാണ്. ലോകമെമ്പാടുമുള്ള പലയിടത്തും റോസാപ്പൂവിന്‍റെ സീസണ്‍ ആയതിനാലാണ് ഇതിനെ റോസ് മൂൺ (Rose Moon) എന്ന് വിളിക്കുന്നത്.