Diwali 2023: ദീപാവലി രാത്രിയിൽ അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യം വന്നുചേരും!!

Tue, 07 Nov 2023-2:21 pm,

ലക്ഷ്മി ദേവി അനുഗ്രഹം വര്‍ഷിക്കുന്ന ദിവസമാണ് ദീപാവലി, അതായത് ദേവിയുടെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല സമയമാണ് ദീപാവലി എന്ന മഹത്തായ ഉത്സവം. ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം ഈ ദിവസം സംഭവിക്കുന്ന ഒരു ചെറിയ തെറ്റ് പോലും ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തും. ഇത് നമ്മുടെ വീട്ടില്‍ ദാരിദ്ര്യം കടന്നെത്താന്‍ ഇടയാക്കും.  ദീപാവലി രാത്രിയിൽ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവുകള്‍ ഏതൊക്കെയെന്ന് നോക്കാം.

 

അമ്മ ലക്ഷ്മിയുടെ അനിഷ്ടങ്ങളാണ് ഇവ    ദീപാവലി ദിനത്തിൽ, ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുന്ന ഒന്നും ചെയ്യുവാന്‍ പാടില്ല. കാരണം ഈ ദിവസം ലക്ഷ്മി ദേവി ഭക്തരെ അനുഗ്രഹിക്കാന്‍ ഭൂമിയില്‍ ഉണ്ടാകും എന്നാണ്  വിശ്വാസം. ലക്ഷ്മിദേവി തന്‍റെ  ഭക്തർക്ക് സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുന്ന ദിവസമായ ദീപാവലിയ്ക്ക് ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുക എന്നത് നിങ്ങള്‍ സ്വയം നിങ്ങളുടെ  ജീവിതത്തിലേക്ക് ദാരിദ്ര്യവും ദുഃഖവും ക്ഷണിച്ചുവരുത്തുകയാണ് എന്നാണ്...   

ചീട്ടുകളിയും  ചൂതാട്ടവും അരുത്   പലപ്പോഴും ആളുകൾ ദീപാവലി രാത്രിയിൽ ആരാധന കഴിഞ്ഞ് വീട്ടിൽ ഇരുന്ന് ചീട്ടുകളിക്കുകയോ ചൂതാട്ടം നടത്തുകയോ ചെയ്യുന്നു. പലയിടത്തും ഇത് ആചാരത്തിന്‍റെ ഭാഗമാണ്. അതേസമയം അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ദീപാവലിയുടെ പുണ്യദിനത്തിലെ ചൂതാട്ടം ശുഭകരമല്ല. ചൂതാട്ടം മൂലം പാണ്ഡവർക്ക് വനവാസം അനുഭവിക്കേണ്ടിവന്നു, തുടർന്ന് മഹാഭാരത യുദ്ധം നടന്നു.

ബ്രഹ്മചര്യം പിന്തുടരുക   ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ സ്ത്രീകളെ ബഹുമാനിക്കണമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ദീപാവലി രാത്രിയിൽ ഭാര്യയും ഭർത്താവും ബ്രഹ്മചര്യ വ്രതം അനുഷ്ഠിക്കണം. ഈ ദിവസം, വീടിനുപുറമെ ശരീരവും മനസ്സും ശുദ്ധമായി തുടരണം. 

മദ്യ, മാംസാദികള്‍ കഴിക്കാന്‍ പാടില്ല 

ദീപാവലിയുടെ രാത്രിയിൽ ഭക്തരുടെ ഭവനങ്ങളില്‍ ലക്ഷ്മി ദേവി എത്തുന്നു. അതിനാല്‍, ഈ ദിവസം അബദ്ധത്തിൽ പോലും നിങ്ങളുടെ വീട്ടില്‍ മദ്യ മാംസാദികള്‍ ഉണ്ടാവരുത്. ഇത് ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തും. അമ്മ ലക്ഷ്മി ഒരിക്കലും അത്തരമൊരു വീട്ടിൽ താമസിക്കില്ല. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link