Dulquer Salman: മലയാളികളുടെ സ്വന്തം കുഞ്ഞിക്ക; ദുല്‍ഖറിന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ നിന്നു മാറി അഭിനയ മികവിലൂടെ ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം ഒരുക്കാൻ ദുൽഖറിനായി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകൾ ദുൽഖറിന്റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
1986 ജൂലൈ 28ന് കൊച്ചിയിൽ ജനിച്ച ദുൽഖർ സൽമാൻ ചെന്നൈയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സാമ്പത്തിക കാര്യത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം ദുബായിലെ ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു.
2010-ൽ മുംബൈയിലെ ബേരി ജോൺ ആക്ടിങ് സ്റ്റുഡിയോയിൽ അഭിനയം പഠിക്കാൻ ജോയിൻ ചെയ്തു.
2012ൽ അമാൽ സൂഫിയയെ വിവാഹം ചെയ്തു. 2017 മെയ് അഞ്ചിന് മകൾ മറിയം അമീറ സൽമാൻ പിറന്നു.
ഏത് റോൾ ലഭിച്ചാലും പെർഫെക്റ്റായി ചെയ്യാൻ കഴിയുമെന്ന് താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിച്ചു. ഇനിയും നിരവധി മികവുറ്റ കഥാപാത്രങ്ങളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.