Subi Suresh : ഇതാണ് സുബിയുടെ കുടുംബം; എങ്ങനെ താങ്ങും ഈ വിയോഗം
സുബി സുരേഷിന്റെ മരണത്തെ കുറിച്ചുള്ള വാർത്തയുടെ നടുങ്ങലിലാണ് കുടുംബവും സുഹൃത്തുക്കളും ഒക്കെ.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ആണ് താരം ജനിച്ചത്.
സുബി സുരേഷിന് ഒരു സഹോദരനാണ് ഉള്ളത്, എബി സുരേഷ്. എബി സുരേഷ് വിവാഹിതനാണ്, ഒരു മകളുമുണ്ട്.
കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു താരത്തിന്റെ അന്ത്യം.
ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി. സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.