Sugarcane juice: ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് നൽകും ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ
കരിമ്പിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് ഊർജം നൽകുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ശരീരത്തിലെ ജലാംശം വർധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനും കരിമ്പ് ജ്യൂസ് നല്ലതാണ്.
കരിമ്പ് ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.
കരിമ്പ് ജ്യൂസിൽ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളെ ശക്തിപ്പെടുത്തുന്നു. വായ്നാറ്റത്തെ ചെറുക്കാനും കരിമ്പ് ജ്യൂസ് സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു, വയറ്റിലെ അണുബാധ തടയുന്നു, മലബന്ധം പരിഹരിക്കുന്നു എന്നീ നിരവധി ഗുണങ്ങളും കരിമ്പ് ജ്യൂസിന് ഉണ്ട്. കരിമ്പ് ജ്യൂസ് കരളിനെ ശക്തിപ്പെടുത്തുമെന്നും മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുമെന്നും പരമ്പരാഗത ആയുർവേദം വ്യക്തമാക്കുന്നു.
കരിമ്പ് ജ്യൂസ് മുഖക്കുരുവിനെതിരെ പോരാടുകയും പാടുകൾ കുറയ്ക്കുകയും വാർധക്യത്തെ വൈകിപ്പിക്കുകയും ചർമ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു.
ദിവസവും ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും.