Sukanya Samriddhi Yojana Update: സുകന്യ സമൃദ്ധി യോജനയില്‍ 5 വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Fri, 27 May 2022-3:54 pm,

 

കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ, 80 സി പ്രകാരമുള്ള നികുതി ഇളവിന്റെ ആനുകൂല്യമാണ് ലഭിക്കുന്നത്. നിങ്ങൾക്ക്  പെൺകുട്ടികളുടെ പേരിൽ ഈ പദ്ധതിയിലൂടെ നിക്ഷേപം നടത്താനും നികുതി ഇളവ് നേടാനും സാധിക്കും.  എന്നാൽ, നേരത്തെ രണ്ട് പെൺമക്കളുടെ അക്കൗണ്ടിൽ മാത്രമായിരുന്നു നികുതി ഇളവുകൾ ലഭിച്ചിരുന്നത്. അതായത്, സുകന്യ സമൃദ്ധി യോജനയിൽ ആരംഭിക്കുന്ന മൂന്നാമത്തെ  അക്കൗണ്ടിനു നികുതി ഇളവ് ലഭിച്ചിരുന്നില്ല. എന്നാൽ, ഈ നിയമത്തിൽ കേന്ദ്ര സർക്കാർ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.  അതാത്, ആദ്യത്തെ മകൾക്ക് പിന്നാലെ അഥവാ ഇരട്ട പെൺകുട്ടികൾ  ജനിച്ചാൽ അവരുടെ പേരിലും അക്കൗണ്ട് തുറക്കാൻ വ്യവസ്ഥയുണ്ട്. അതായത് മൂന്ന് പെൺമക്കളുടെ പേരിൽ ഒരേസമയം പണം നിക്ഷേപിക്കാനും നികുതി ഇളവ് നേടാനും സാധിക്കും.  

 

ഈ പദ്ധതിയ്ക്ക് കീഴിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാൻ സാധിക്കുക. ഒരു സാമ്പത്തിക വർഷം കുറഞ്ഞ തുക അഥവാ നിക്ഷേപിച്ചില്ല എങ്കിൽ  അക്കൗണ്ട്  ഡിഫോൾട്ട് വിഭാഗത്തിൽ കണക്കുകൂട്ടും.  എന്നാൽ, പുതിയ നിയമപ്രകാരം, അക്കൗണ്ട് വീണ്ടും സജീവമാക്കിയില്ലെങ്കിൽ, കാലാവധി പൂർത്തിയാകുന്നതുവരെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് ബാധകമായ നിരക്കിൽ പലിശ തുടർന്നും ലഭിക്കും.  മുമ്പ് ഇങ്ങനെയായിരുന്നില്ല.

 

നേരത്തെയുള്ള നിയമമനുസരിച്ച്, മകൾക്ക് 10 വയസു തികയുമ്പോൾ അക്കൗണ്ട് പ്രവർത്തിപ്പിക്കാനുള്ള അധികാരം ലഭിക്കുമായിരുന്നു. എന്നാൽ, ഈ നിയമത്തിനു സർക്കാർ മാറ്റം വരുത്തിയിരിയ്ക്കുകയാണ്.  പുതിയ നിയമം പെൺമക്കൾക്ക് 18 വയസ്സിന് മുമ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവാദം  നൽകുന്നില്ല.  18 വയസ്സ് വരെ മാതാപിതാക്കൾക്കോ  / രക്ഷിതാക്കൾക്കോ ആയിരിയ്ക്കും അക്കൗണ്ടിന്റെ അധികാരം ഉണ്ടാവുക. 

നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷം, എല്ലാ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലും അക്കൗണ്ടിന്റെ വാർഷിക പലിശ ക്രെഡിറ്റ് ചെയ്യപ്പെടും.

മകൾ മരിച്ചാൽ അല്ലെങ്കിൽ മകളുടെ വിലാസം മാറിയാൽ 'സുകന്യ സമൃദ്ധി യോജന' അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാൽ ഇപ്പോൾ അക്കൗണ്ട് ഉടമയുടെ മാരകമായ രോഗവും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. രക്ഷിതാവ് മരണപ്പെട്ടാലും അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link