സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വേനൽക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെ മികച്ച നാല് ട്രക്കിങ് കേന്ദ്രങ്ങൾ
രാജ്യ തലസ്ഥാനത്തിനടുത്തുള്ള ഒരു പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രമാണ് നാഗ് ടിബ്ബ. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ മേഖലയിൽ 3022 മീറ്റർ ഉയരത്തിൽ ഈ സ്ഥലം. കുന്നുകളെ പുതഞ്ഞ് നിൽക്കുന്ന ദേവദാരു മരങ്ങളുടെ മനോഹരമായ കാഴ്ചകൾ നാഗ് ടിബ്ബ നിങ്ങൾക്ക് നൽകും. നാഗ് ടിബ്ബ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഫെബ്രുവരി മുതൽ ജൂൺ വരെയും സെപ്റ്റംബർ, ഡിസംബർ മാസങ്ങളുമാണ്.
മഞ്ഞുമലകളാൽ ചുറ്റപ്പെട്ട ഡിയോറിയ ടാൽ, സ്വപ്നതുല്യമായ യാത്രയാണ് നൽകുക. മിന്നുന്ന തെളിഞ്ഞ തടാകമെന്നാണ് ഈ സ്ഥലത്തിന്റെ പേര് അർഥമാക്കുന്നത്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ നിറഞ്ഞതാണ് ഈ പ്രദേശം. ഉത്തരാഖണ്ഡിലെ ഉഖിമത്ത്-ചോപ്തയിൽ 2438 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ദയാര ബുഗ്യാൽ ട്രക്കിങ് പ്രേമികളുടെ ഒരു ഇഷ്ട കേന്ദ്രമാണ്. രാജ്യത്തെ ഏറ്റവും മനോഹരമായ ട്രക്കിങ് കേന്ദ്രങ്ങളിലൊന്നാണിത്. ഹരിത തടാകങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്തെ കൂടുതൽ മനോഹരമാക്കുന്നു. ഉത്തരാഖണ്ഡിലാണ് ഈ ട്രക്കിങ് കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. 3048 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
പ്രശസ്തമായ ഗർവാൾ പർവതനിരകളിലാണ് കേദാർകാന്ത ട്രക്കിങ് കേന്ദ്രം. നിരവിധ മനോഹരമായ കാഴ്ചകളുള്ള ഈ സ്ഥലം വർഷം മുഴുവനും ട്രക്കിങ്ങിനായി തുറന്നിരിക്കുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിന് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 3500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.