Summer Diet: വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇതാ അഞ്ച് ആയുർവേദ പരിഹാരങ്ങൾ

Tue, 23 Apr 2024-6:25 pm,

കറ്റാർവാഴ നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള സസ്യമാണ്. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വിഷാംശങ്ങൾ നീക്കുന്നതിനും കറ്റാർവാഴ മികച്ചതാണ്. ഇത് വേനൽച്ചൂടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.

ചുമ, ജലദോഷം, പനി, വിവിധ അണുബാധകൾ എന്നിവയെ പ്രതിരോധിക്കാനും വേനൽച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില മികച്ചതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും. ദിവസവും നാലോ അഞ്ചോ തുളസിയില കഴിക്കുന്നതും തുളസി ചേർത്ത ഐസ് ടീ കുടിക്കുന്നതും ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കും.

പുതിന ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മനസിനും ശരീരത്തിനും ഉന്മേഷം നൽകും. പുതിനയ്ക്ക് നിരവധി ഔഷധ ​ഗുണങ്ങളുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. പുതിനയില ചേർത്ത വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.

മല്ലിയില ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ദഹനം മികച്ചതാക്കാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും മല്ലിയില മികച്ചതാണ്. മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ജ്യൂസ് രൂപത്തിലും കഴിക്കാം.

ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചി മികച്ചതാണ്. ഇഞ്ചിയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്ത് ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് നല്ലതാണ്. ഇത് രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link