Summer Friendly Foods: വേനൽക്കാലത്ത് ഇവ കഴിക്കാം... ശരീരം തണുപ്പിക്കാം
പുതിനയിൽ മെന്തോൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഊർജ്ജവും ഉന്മേഷവും നൽകാൻ നല്ലതാണ്. ഇതിന് ആൻ്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
മല്ലിയിലയും മല്ലി വിത്തുകളും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയിലയ്ക്ക് ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
ചതകുപ്പയുടെ ഇല ശരീരത്തിന് തണുപ്പ് നൽകുന്നു. ഇതിൽ ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയെ തടയുന്നു.
ഉറക്കമില്ലായ്മ പരിഹരിക്കാനും ദഹനം മികച്ചതാക്കാനും ചമോമൈൽ മികച്ചതാണ്. സന്ധിവാതം, ചർമ്മത്തിലെ അലർജികൾ എന്നിവയ്ക്കും ഇത് മികച്ചതാണ്.
ഇഞ്ചിപ്പുല്ല് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കുന്നു. വയറുവേദന ശമിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും വിവിധ അണുബാധകളെ ചെറുക്കുന്നതിനും ഇത് മികച്ചതാണ്.