Summer Tips: വേനൽക്കാലത്ത് ആരോഗ്യം എങ്ങനെ പരിപാലിക്കാം? ഈ 5 കാര്യങ്ങള്‍ മറക്കാതിരിയ്ക്കുക

Tue, 05 Apr 2022-5:56 pm,

Summer Tips: വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാർഗ്ഗം നിങ്ങളുടെ ശരീരത്തിന് പരമാവധി ജലം നൽകുക എന്നതാണ്. ഹീറ്റ് സ്‌ട്രോക്ക് ഒഴിവാക്കാൻ ശരീരത്തിൽ  ജലാംശത്തിന്‍റെ കുറവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടാണ് വേനല്‍ക്കാലത്ത് തുടർച്ചയായി വെള്ളം കുടിക്കണം എന്ന് പറയുന്നത്.  

Summer Tips: വേനല്‍ക്കാലത്ത് കഴിവതും ലഘുഭക്ഷണം കഴിയ്ക്കുക 

വേനൽക്കാലത്ത് പലർക്കും ഭക്ഷണം കഴിക്കാൻ തോന്നാറില്ല. അത്തരമൊരു സാഹചര്യത്തിൽ, ഭക്ഷണം ഒഴിവാക്കുന്നത് ഉചിതമല്ല.  നിങ്ങളുടെ ശരീരത്തിന് പോഷകപ്രദമായ light food നൽകുക. കുറച്ച് കഴിക്കുക എന്നാൽ കൂടുതല്‍ ഗുണമുള്ളത് കഴിക്കുക.  ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കും.

Summer Tips: വെളിയില്‍ പോകുമ്പോള്‍ സൺസ്ക്രീൻ ഇടാന്‍ ശ്രദ്ധിക്കുക 

വേനൽക്കാലത്തെ  കനത്ത ചൂട് നമ്മുടെ ചര്‍മ്മത്തിന് ഏറെ പ്രശ്നങ്ങള്‍ വരുത്താറുണ്ട്.  ചര്‍മ്മത്തിന് ഉണ്ടാകുന്ന ടാനിംഗ് ആണ് അതില്‍ പ്രധാനം. ഇത് മറ്റ് പലവിധ ചര്‍മ്മപ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. അതിനാല്‍, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുഖത്തും കൈകളിലും കാലുകളിലും സൺസ്ക്രീൻ പുരട്ടാന്‍ ശ്രദ്ധിക്കുക.  

Summer Tips: വേനല്‍ക്കാലത്ത് ഫ്രഷ്‌ ആയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക  

ഈ സീസണിൽ പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ ചൂട് ഒരു പക്ഷെ ഇത്തരം ഭക്ഷണം നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.   

Summer Tips: വേനല്‍ക്കാലത്ത് മദ്യപാനം ഒഴിവാക്കുക

ഏത് സീസണായാലും അമിതമായ ലഹരി ഉപയോഗം ദോഷകരമാണ്. എന്നാൽ വേനൽക്കാലത്ത് ഇത് കൂടുതൽ അപകടകരമാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക.   കഠിനമായ ചൂടുള്ള സമയത്ത്  മദ്യം കഴിക്കുന്നത് വിയർപ്പ്, അമിതമായ മൂത്രമൊഴിക്കൽ എന്നിവയ്ക്ക് വഴിതെളിക്കുകയും നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചെയ്യും 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link