Weight Loss: ശരീരഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ പഴങ്ങൾ മികച്ചത്
തണ്ണിമത്തൻ: തണ്ണിമത്തനിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ സിട്രുലിനും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബെറിപ്പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവ നാരുകളാലും ആൻ്റിഓക്‌സിഡൻ്റുകളാലും നിറഞ്ഞതാണ്, ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണ്.
ഗ്രേപ്ഫ്രൂട്ട്: ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ഗ്രേപ്ഫ്രൂട്ട് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാണ്.
കിവി: കലോറി കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ പോഷക സാന്ദ്രമായ പഴമാണ് കിവി. ഇതിൽ ആക്ടിനിഡിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് സഹായിക്കുന്നു.
പപ്പായ: ശരീര ഭാരം നിയന്ത്രിക്കുന്നതിനൊപ്പം, പ്രതിരോധശേഷി മികച്ചതായി നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പപ്പായ സഹായിക്കുന്നു.