Sun Mars Conjunction: സൂര്യ-ചൊവ്വ സംഗമം: ഒരു മാസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Sun, 16 Jul 2023-10:49 pm,

ചിലപ്പോൾ രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒരേ രാശിയിൽ കൂടിച്ചേരും. ആ യോഗത്തെ യുതി എന്നാണ് വിളിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും സംക്രമിക്കും. ആഗസ്ത് 17 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കും. ഈ രാശിയിൽ ചൊവ്വ നേരത്തെ ഉണ്ടായിരിക്കും. അങ്ങനെ സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ ഉണ്ടാകും.  ഇവ രണ്ടും കൂടിച്ചേരുന്നത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ മാറ്റം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

കർക്കിടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ വളരെയധികം ഗുണം ചെയ്യും. ഈ കൂട്ടുകെട്ട് ഇവർക്ക് ധാരാളം പണം നൽകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം കണ്ടെത്താനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആവശ്യമായ ജോലികൾ പൂർത്തിയാക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും.

മേടം (Aries):  ചൊവ്വ-സൂര്യ സംഗമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ജോലിയിൽ സ്ഥിതി മെച്ചപ്പെടും. എവിടെനിന്നും പെട്ടെന്ന് ധനം കണ്ടെത്താം. പ്രണയ ജീവിതം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.

ചിങ്ങം (Leo):  ചൊവ്വയുടെയും സൂര്യന്റെയും സംയോഗം ചിങ്ങ രാശിയിലാണ് നടക്കുന്നത് . ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും. ആരോഗ്യം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link