Grah Gochar 2023: 18 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, ലഭിക്കും വൻ പുരോഗതിയും നേട്ടവും

Sun, 14 May 2023-12:44 am,

മെയ് മാസം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് പല ഗ്രഹങ്ങളും സംക്രമിക്കും. സൂര്യൻ ഇടവത്തിലും ബുധൻ മേടത്തിലും ശുക്രൻ കർക്കടകത്തിലും സംക്രമിക്കും. ചില രാശിക്കാർക്ക് ഇത് ഗുണം ചെയ്യും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് ഈ കാലയളവിൽ സമാധാനം ഉണ്ടാകും. ആഡംബര ജീവിതത്തിൽ വർദ്ധനവുണ്ടാകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടായേക്കാം.

ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഗ്രഹസംക്രമണം സന്തോഷവും സമാധാനവും സമൃദ്ധിയും നൽകും. വരുമാനത്തിൽ വർദ്ധനവുണ്ടാക്കും. മതപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.

 

തുലാം (Libra): ഗ്രഹങ്ങളുടെ സംക്രമണം തുലാം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും, അവർക്ക് ഒരു മതപരമായ യാത്ര പോകാണ് അവസരം ലഭിക്കും. ജീവിതശൈലി മെച്ചപ്പെടും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.

 

വൃശ്ചികം (Scorpio): നിങ്ങളുടെ ജോലി നിങ്ങൾക്ക് ബഹുമാനം നൽകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ആഡംബര ജീവിതം മെച്ചപ്പെടും. ഗ്രഹസംക്രമണം വൃശ്ചിക രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും നൽകും.

ധനു (Sagittarius): ഗ്രഹസംക്രമണം ധനു രാശിക്കാർക്ക് ഉയർന്ന സ്ഥാനം നൽകും. പുതിയതും നല്ലതുമായ ബന്ധങ്ങൾ രൂപപ്പെടും. ജോലിയിൽ മാറ്റം വരാം. ജോലിയിൽ തിരക്ക് അനുഭവപ്പെടുമെങ്കിലും അതിന് നല്ല ഫലം ലഭിക്കും.

 

കുംഭം (Aquarius):  കുംഭ രാശിക്കാർക്ക് മെയ് മാസം വളരെ പ്രസന്നമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കും, വാഹനം വാങ്ങാൻ യോഗം, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയിൽ നല്ല ഫലങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link