Sun Transit 2023: സൂര്യൻ മീനരാശിയിൽ; ഈ രാശിക്കാർക്ക് ഇത് പ്രതിസന്ധിയുടെ നാളുകള്‍!!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍റെ രാശിമാറ്റം വളരെ പ്രധാനമാണ്. 2023 മാർച്ച് 15-ന് സൂര്യൻ മീനരാശിയിലേക്ക് സംക്രമിച്ചു. ഇതിന്‍റെ ഫലം എല്ലാ രാശികളിലും കാണാം. എന്നാൽ, സൂര്യന്‍റെ ഈ രാശിമാറ്റം 3 രാശിക്കാരില്‍ വലിയ വിപരീത ഫലം ഉണ്ടാക്കും. ഈ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം (Aries Zodiac Sign)
രാശി മാറിയതിന് ശേഷം സൂര്യ ദേവന്‍ മേടം രാശിയിലെ 12-ാം ഭാവത്തിലൂടെ സംക്രമിച്ചു. സൂര്യന്‍റെ ഈ രാശി മാറ്റം ഈ രാശിക്കാര്‍ക്ക് ദോഷകരമാണെന്ന് തെളിയും. ഈ രാശിക്കാര്‍ തങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ബജറ്റ് തകരാം. നിങ്ങളുടെ ആരോഗ്യത്തില്‍ പൂർണ്ണമായും ശ്രദ്ധിക്കുക, പ്രത്യേകിച്ച് ഈ സമയത്ത്, അല്ലാത്തപക്ഷം നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടസാധ്യതകൾ ഉണ്ടാവാം.
കന്നി (Virgo Zodiac Sign) കന്നിരാശിയുടെ ഏഴാം ഭാവത്തിലൂടെ സൂര്യൻ സംക്രമിച്ചിരിക്കുന്നതിനാൽ സൂര്യന്‍റെ സംക്രമം കന്നിരാശിക്ക് വിപരീത ഫലങ്ങൾ നൽകും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കലഹങ്ങളും തർക്കങ്ങളും നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ഒരു പുതിയ ജോലിയോ ബിസിനസോ ആരംഭിക്കാൻ ആലോചിക്കുന്നുവെങ്കില്‍ ഈ സമയം അതിന് ഒട്ടും അനുയോജ്യമല്ല, ഈ സമയം ധനനഷ്ടം ഉണ്ടാകാം.
മകരം (Capricorn Zodiac Sign)
മകരം രാശിയുടെ മൂന്നാം ഭാവത്തിൽ സൂര്യന്‍റെ രാശിമാറ്റം സംഭവിച്ചു. മീനരാശിയിലെ സൂര്യന്‍റെ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുമായി അകൽച്ച ഉണ്ടാകാം. അതിനാൽ തർക്കം ഒഴിവാക്കുക. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് ആലോചിക്കുന്നുവെങ്കില്‍ ഈ സമയം ശരിയല്ല.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)