Sun Transit 2024: ജൂൺ 15ന് ഉച്ചയ്ക്ക് 12:16 മുതൽ ഈ നാല് രാശിക്കാരുടെ ജീവിതം കളറാകും!

Thu, 06 Jun 2024-1:23 pm,

നിലവിൽ ഇടവം രാശിയിൽ തുടരുന്ന സൂര്യൻ ജൂൺ 15 ന് ഉച്ചയ്ക്ക് 12:16ന് മിഥുന രാശിയിൽ പ്രവേശിക്കും. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ ഭാ​ഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 

 

മേടം: സൂര്യൻ സംക്രമിക്കുന്നതിലൂടെ വലിയ ഭാ​ഗ്യമാണ് മേടം രാശിക്കാർക്ക് ലഭിക്കുക. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. 

 

മിഥുനം: സൂര്യൻ്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ദിവസങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനവും അർപ്പണവും അം​ഗീകരിക്കപ്പെടും.

 

കന്നി: കന്നി രാശിക്കാർക്കും സൂര്യന്റെ സംക്രമം അനുകൂല ഫലങ്ങളാകും നൽകുക. ഇവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും മികച്ച ലാഭം ലഭിക്കും. നിക്ഷേപകർ എടുത്തുചാടി എവിടെയും നിക്ഷേപിക്കരുത്. ഈ സംക്രമം കന്നി രാശിക്കാരുടെ കരിയറിൽ ഉയർച്ച നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ ഈ കാലയളവിൽ പുരോഗതി കൈവരിക്കും. ഉദ്യോ​ഗാർത്ഥികൾക്ക് അവർ ആ​ഗ്രഹിച്ച ജോലി ലഭിക്കും. 

 

കുംഭം: സൂര്യൻ്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ, ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ പണം തിരികെ ഇവരുടെ കൈകളിലെത്തും. ജോലിയിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾ നീങ്ങും. വ്യാപാരികൾക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. ആരോഗ്യം മെച്ചപ്പെടും. ഈ കാലയളവിൽ എല്ലാ മേഖലകളിലും നേട്ടമുണ്ടാകും.  

 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link