Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക
തുലാം രാശിയിലെ സൂര്യന്‍റെ ഒരു മാസത്തെ യാത്ര തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം രാശിക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ രാശിക്കാര്‍ക്കായി ജ്യോതിഷം പറയുന്നത് എന്താണ്?
തുലാം രാശി (Libra Zodiac Sign)
തുലാം രാശിക്കാര്‍ അനാവശ്യമായ ദേഷ്യവും ആശങ്കയും ഒഴിവാക്കണം. ഈ രാശിയിലെ യുവാക്കൾക്ക് കണ്ണിന് വേദന, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം, അതിനാൽ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്. നിങ്ങളുടെ പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ ജാഗ്രത പാലിക്കാൻ ഉപദേശിക്കുക. സൂര്യന്‍റെ സ്വാധീനത്താൽ, ഈ രാശിക്കാരില്‍ ചില പ്രശ്നങ്ങൾ ഉണ്ടാകും, തല സംബന്ധമായ അസുഖങ്ങൾ ഉള്ളവർ കോപം ഒഴിവാക്കുകയും ധ്യാനത്തിനായി സമയം കണ്ടെത്തുകയും വേണം. അനാവശ്യമായ ആകുലതകള്‍ ഒഴിവാക്കുക.
വൃശ്ചികം രാശി (Scorpio Zodiac Sign)
വൃശ്ചികം രാശിക്കാർക്ക്, കാലാവസ്ഥയിലെ മാറ്റവും ഗ്രഹനിലയിലെ മാറ്റവും ആരോഗ്യം മോശമാകുന്നതിനെ സൂചിപ്പിക്കുന്നു. പിതാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമുണ്ടാകാം. വാഹനാപകടം മൂലം തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളും മറ്റും ശ്രദ്ധയോടെ ഓടിക്കുക. ഹൃദയത്തിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയം.
ധനു രാശി (Sagittarius Zodiac Sign)
ധനു രാശിക്കാർക്ക് നടുവേദന, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭിണികൾ ജാഗ്രത പാലിക്കണം, അവരുടെ പ്രശ്‌നങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്, പതിവായി പരിശോധനകൾ നടത്തുന്നത് തുടരുക.
മകരം രാശി (Capricorn Zodiac Sign)
മകരം രാശിക്കാർ സൂര്യന്‍റെ ഊർജ്ജം ലഭിക്കാൻ സൂര്യ ദേവനെ ആരാധിക്കുകയും എല്ലാ ദിവസവും സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റു ഭഗവാന് ജലം അര്‍പ്പിക്കുകയും വേണം. നിങ്ങളുടെ നെഞ്ചിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങൾ തണുത്ത വെള്ളവും തണുത്ത ഭക്ഷണവും കഴിക്കുന്നത് ഒഴിവാക്കണം. ദന്ത പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അശ്രദ്ധ ഒഴിവാക്കുക. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
കുംഭം രാശി (Aquarius Zodiac Sign)
കുംഭം രാശിക്കാർ ആരോഗ്യത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം, പതിവായി യോഗ ചെയ്യുക, ശരീരഭാരം കൂടാന്‍ അനുവദിക്കരുത്. അമിതഭാരം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ഏതെങ്കിലും കാരണത്താൽ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർ അവ കർശനമായി കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.
മീനം രാശി (Pisces Zodiac Sign)
മീനം രാശിക്കാർ നവംബർ 17 വരെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരത്തിന് പൂർണ്ണമായ പ്രതിരോധശേഷി ഉണ്ട്, ഒരു സാഹചര്യത്തിലും അത് വഷളാകാൻ അനുവദിക്കരുത്. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നവരാണ് എങ്കില്‍ ഉടൻ തന്നെ അത് ഉപേക്ഷിക്കാൻ ശ്രമിക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ വരും നാളുകളിൽ ഗുരുതരമായ രോഗങ്ങൾക്ക് നിങ്ങൾ ഇരയായേക്കാം. പ്രമേഹ രോഗികൾ ശരിയായ ഭക്ഷണക്രമവും ദിനചര്യയും പാലിക്കാൻ ശ്രദ്ധിക്കണം.