Sun Transit 2024: സൂര്യന്റെ രാശിമാറ്റം; ഈ 3 രാശിക്കാർക്ക് ഇനി വെച്ചടി വെച്ചടി കയറ്റം!
പല വലിയ ഗ്രഹങ്ങളും മാര്‍ച്ച് മാസത്തില്‍ രാശി ചക്രം മാറാന്‍ ഒരുങ്ങുകയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൂര്യന്റെ രാശി മാറ്റം.
മാര്‍ച്ച് 14ന് സൂര്യന്‍ മീന രാശിയില്‍ പ്രവേശിക്കും. ഈ സമയം ചില സംഗമങ്ങള്‍ രൂപപ്പെടും. ഇതിന്റെ പ്രതിഫലനങ്ങള്‍ എല്ലാ രാശിക്കാരിലും പ്രകടമായിരിക്കും.
സൂര്യന്റെ രാശി മാറ്റം ചില രാശിക്കാരെ സംബന്ധിച്ച് അശുഭകരമാണ്. സൂര്യന്റെ ഈ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
മിഥുനം : സൂര്യന്റെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, കരിയറില്‍ ഉയര്‍ച്ച എന്നിവയ്ക്കുള്ള സാധ്യതയുണ്ട്.
വൃശ്ചികം : മീനം രാശിയിലേയ്ക്ക് സൂര്യന്‍ പ്രവേശിക്കുന്നത് വൃശ്ചികം രാശിക്കാര്‍ക്ക് വലിയ ഗുണം ചെയ്യും. ലോട്ടറി പോലെയുള്ള ഭാഗ്യ പരീക്ഷണങ്ങള്‍ ഫലം കാണും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ഇരട്ടി ലാഭം ലഭിക്കും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നിലയില്‍ വലിയ പുരോഗതി കൈവരിക്കും.
ധനു : സൂര്യന്റെ രാശി മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമാണ്. ബിസിനസില്‍ ഉയര്‍ച്ച, വിദേശത്ത് പഠിക്കാനും ജോലി ലഭിക്കാനും സാധ്യത, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, സന്തോഷകരമായ ദാമ്പത്യ ജീവിതം തുടങ്ങി നിരവധി ഗുണഫലങ്ങളാണ് ധനു രാശിക്കാരെ കാത്തിരിക്കുന്നത്.