Surya Nakshatra Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം; ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും
ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും. മെയ് 25 ന് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു. ഈ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് അങ്ങേയറ്റം ഭാഗെയ്ൻ നൽകും.
മേടം (Aries): ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. നിങ്ങളുടെ ബന്ധങ്ങളും വളരെ മധുരതരമായിരിക്കും. എല്ലാ കുടുംബാംഗങ്ങളുമായും നല്ല ബന്ധം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് സൂര്യ രാശിയുടെ മാറ്റം ഗുണം ചെയ്യും. ഈ സമയം കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ആളുകൾക്ക് നിങ്ങളോടുള്ള വിശ്വാസവും സ്നേഹവും വർദ്ധിക്കും. ഈ സമയത്ത് ആളുകൾ നിങ്ങളിലേക്ക് വളരെയധികം ആകർഷിക്കപ്പെടും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും വർദ്ധിക്കും.
കർക്കടകം (Cancer); സൂര്യൻ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് കർക്കടക രാശിക്കാർക്ക് ധനനേട്ടം ഉണ്ടാക്കും. കരിയർ വളരെ മികച്ചതായിരിക്കും. വരുമാന സ്രോതസ്സുകൾ തെളിയും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തിത്വവും വളരെ ശക്തമായി കാണപ്പെടും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
ചിങ്ങം (Leo): ഈ രാശിയിലുള്ള സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് വിജയം ലഭിക്കും. നിങ്ങളുടെ കരിയർ വളരെ മികച്ചതായിരിക്കും. ഇതോടൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
ധനു (Sagittarius): സൂര്യൻ ധനു രാശിക്കാരുടെ കരിയർ ശക്തിപ്പെടുത്തും. ഈ സമയത്ത് നിങ്ങൾ കഠിനാധ്വാനത്തിൽ നിന്നും പിന്മാറില്ല. ആദരവും നിശ്ചയദാർഢ്യവും നേടുന്നതിൽ വിജയിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)