Sunaina: സുനൈന നായികയായെത്തുന്ന ത്രില്ലർ ചിത്രം റെജീനയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി
ഡോമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്.
റെജീനയിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടു.
"ഒരോ മൊഴി ഓരോ... മിഴി ഓരോ...ചിരി ഓരോന്നിലും... മഴയെ അറിയവേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്.
ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്.
ചിത്രത്തിലെ മറ്റ് ഗാനങ്ങൾ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശൻ, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
യെല്ലോ ബിയർ പ്രൊഡക്ഷൻ എൽഎൽപിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.