Sunny Leone at Eid Bash: ആരേയും മോഹിപ്പിക്കുന്ന ലുക്കില്‍ സണ്ണി ലിയോണി, ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍

Wed, 04 May 2022-6:07 pm,

സൽമാൻ ഖാന്‍റെ സഹോദരി അർപ്പിത ഖാൻ ശർമ്മയും ആയുഷ് ശർമ്മയും ചേർന്ന് സംഘടിപ്പിച്ച ഈദ് പാർട്ടിയിലെത്തിയ സണ്ണി ലിയോണിയുടെ ലുക്ക് ആണ് ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചാവിഷയം 

 

തികച്ചും പരമ്പരാഗത ശൈലിയില്‍ അണിഞ്ഞൊരുങ്ങിയായിരുന്നു സണ്ണി ലിയോണി എത്തിയത്. ഈദ് ആഘോഷത്തില്‍ ഓംബ്രെ അനാർക്കലിയിലാണ്  സണ്ണി ലിയോണി തിളങ്ങിയത്.

 

ഇളം നീലയുംഇളം ഗോള്‍ഡന്‍ നിറവും കലര്‍ന്ന അനാർക്കലിയിൽ സണ്ണി ലിയോൺ ഏറെ സുന്ദരിയായി കാണപ്പെട്ടു. 

 ആഘോഷവേളയില്‍  പാപ്പരാസികൾക്ക് മുന്നിൽ മില്യൺ ഡോളർ പുഞ്ചിരിയുമായാണ് സണ്ണി ലിയോണി  എത്തിയത്. 

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ബോളിവുഡ് ലോകത്ത്  അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണി ഒടിടി പ്ലാറ്റ്‌ഫോമിലും ബിഗ് സ്‌ക്രീനിലും മികച്ച പ്രകടനമാണ്  കാഴ്ച വച്ചത്.  നോഹ, ആഷർ, നിഷ എന്നീ മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണി 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link