രാത്രിയിലും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ? ചർമ്മത്തിന്റെ സംരക്ഷണത്തിന് അറിയണം ഇക്കാര്യങ്ങൾ
പകൽ സമയത്ത് മുഖത്തും ശരീരത്തിലും സൺസ്‌ക്രീൻ പുരട്ടുന്നത് പ്രധാനമാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ സഹായിക്കുന്നു.
സൺസ്‌ക്രീൻ ചർമ്മത്തെ സംരക്ഷിക്കുകയും സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു.
ഓസോൺ പാളിയുടെ ശോഷണം കാരണം, ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തെ എളുപ്പത്തിൽ നശിപ്പിക്കുന്നു. സൺസ്‌ക്രീൻ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കും.
ഫ്ലൂറസെന്റ് ലൈറ്റുകളും കമ്പ്യൂട്ടറിൽ നിന്നുള്ള വെളിച്ചം പോലും ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ചെറുക്കാനും സൺസ്ക്രീൻ സഹായിക്കുന്നു.
സൂര്യ വെളിച്ചം, ഫ്ലൂറസെന്റ് എന്നിവ മെലാസ്മ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇരുണ്ട ചർമ്മമുള്ളവരിലാണ് മെലാസ്മ കൂടുതലായി കാണപ്പെടുന്നത്. സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മത്തിന് സംരക്ഷണം നൽകും.