LIC Policy: വെറും 1,302 രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ നേടാം 28 ലക്ഷം, എൽഐസിയുടെ കിടിലൻ സ്കീമിനെ കുറിച്ചറിയാം
പോളിസിയില്‍ പെന്‍ഷന്‍ സൗകര്യം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ജീവൻ ഉമാംഗ് പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു വ്യക്തിക്ക് ജീവിത കാലംമുഴുവന്‍ പെന്‍ഷന്‍ കിട്ടാന്‍ സഹായകരമായ ഒരു പോളിസിയാണിത്. 15 വര്‍ഷമാണ് ഈ പദ്ധതിയുടെ നിക്ഷേപ കാലയളവ്. രണ്ട് ലക്ഷം രൂപയാണ് ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക.
പ്രതിമാസം എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാൻ കഴിയും. 1 ലക്ഷം രൂപ വീതവും ഒരാൾക്ക് അടയ്ക്കാം. അല്ലെങ്കിൽ മൊത്തം തുക മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ അഞ്ചു ലക്ഷം രൂപ വീതവും നിക്ഷേപിക്കാം. അടച്ച തുകയുടെ 10 ഇരട്ടിയോളമാണ് ഇൻഷുറൻസ് ലഭിക്കുക. ഈ പോളിസിക്ക് ആദായ നികുതി ഇളവ് ലഭ്യമാണ്. വർഷത്തിൽ ഒരു ലക്ഷം രൂപ വീതം പ്രീമിയം അടയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കും. പ്രതിമാസം പെന്‍ഷന്‍ തുക ലഭ്യമാക്കുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്.
90 ദിവസം പ്രായമുള്ള കുഞ്ഞ് തുടങ്ങി 55 വയസുവരെയുള്ളവർക്ക് പദ്ധതിയില്‍ അംഗമാകാം. 100 വർഷത്തെ കവറേജാണ് പോളിസി നൽകുന്നത്. നിങ്ങളുടെ കുട്ടികളുടെ പേരില്‍ ആണ് നിക്ഷേപിക്കുന്നതെങ്കിൽ അവര്‍ക്ക് 30 വയസ് പൂർത്തിയാകുമ്പോൾ മാത്രമെ അതിന്റെ നേട്ടം ലഭിക്കുകയുള്ളൂ. വായ്പ എടുക്കാനുള്ള സൗകര്യവും പദ്ധതി ഒരുക്കിയിട്ടുണ്ട്.
പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് വലിയൊരു തുക പരിരക്ഷയും ലഭിക്കുന്നതായിരിക്കും. പ്രതിമാസം 1302 രൂപ പ്രീമിയത്തിന് 100 വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഈ പോളിസിയിൽ അംഗമായാൽ നിങ്ങളുടെ ആകെ തുക 28 ലക്ഷം രൂപയായിരിക്കും. പോളിസി ഉടമയുടെ മരണ ശേഷം ഈ തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.