Eye Sight: കാഴ്ച ശക്തി കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കാം
കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ബീറ്റ കരോട്ടീൻ, വിറ്റാമിൻ എ, മറ്റ് ആൻറി ഓക്സിഡൻറുകളും എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
വെണ്ടയ്ക്കയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിൽ സിയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഈ പോഷകങ്ങളെല്ലാം നല്ല കാഴ്ച നിലനിർത്താൻ അത്യാവശ്യമാണ്.
ധാരാളം പോഷകങ്ങൾ അടങ്ങിയതും വിറ്റാമിൻ സിയാൽ സമ്പുഷ്ടവുമായ നെല്ലിക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കണ്ണിന്റെ ആരോഗ്യത്തിന് ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവയിൽ ആൻറി ഓക്സിഡൻറുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മീനിലെ ഒമേഗ -3 ആസിഡുകളുടെ സമ്പന്നമായ ഉള്ളടക്കം മാക്യുലർ ഡീജനറേഷൻ്റെ സാധ്യതകളെ തടയും. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് മീൻ പതിവായി കഴിക്കാം.
വിറ്റാമിൻ എ, സി എന്നിവ കണ്ണിൻറെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്ക്കയിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പേരയ്ക്ക കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)