LIC Policy: പ്രതിദിനം വെറും 150 രൂപ നിക്ഷേപിക്കൂ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം - എൽഐസിയുടെ കിടിലൻ സ്കീം
25 വര്‍ഷ കാലയളവിലേക്കാണ് ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. 25 വർഷം കൊണ്ട് 14 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 19 ലക്ഷം രൂപ ലഭിക്കും.
ഈ പദ്ധതി പ്രകാരം മെച്യൂരിറ്റി തുക ഗഢുക്കളായാണ് ലഭിക്കുക. ആദ്യ ഗഢു കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോൾ ലഭിക്കും. കുട്ടിയ്ക്ക് 20 വയസ് പൂര്‍ത്തിയാകുമ്പോൾ രണ്ടാമത്തെ ഗഢുവും മൂന്നാം ഗഢു 22 വയസ് പൂര്‍ത്തിയായതിന് ശേഷവും ലഭിക്കും.
അഷ്വേര്‍ഡ് തുകയുടെ 20-20 ശതമാനം മണിബാക്ക് ടാക്‌സായി പോളിസി ഉടമയ്ക്ക് ലഭിക്കുന്നതാണ്. ഒപ്പം കുട്ടിയ്ക്ക് 25 വയസ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുകയും ചെയ്യും.
ശേഷിക്കുന്ന 40 ശതമാനം തുകയ്‌ക്കൊപ്പം ബോണസും ലഭിക്കും. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 ലക്ഷം രൂപയാണ്. നിക്ഷേപകർക്ക് കോർപ്പസിന്റെ 60 ശതമാനം തവണകളായും 40 ശതമാനം ബോണസോടെയും കാലാവധി പൂർത്തിയാകുമ്പോൾ എടുക്കാം.