ലംബോർഗിനിയുടെ ഉറുസ് ഡ്രൈവ് ചെയ്ത് സ്റ്റൈൽമന്നൻ, ചിത്രങ്ങൾ കാണാം..

Thu, 23 Jul 2020-1:40 pm,

ഉറുസിലുള്ളത്  4.0 ലിറ്റർ ടർബോ വി8 എഞ്ചിനാണ്.  ഇത് 650  ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇത്. 3,60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില. (Image courtesy: ASIChennai)

3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ  വേഗതയും കവരിക്കാനുള്ള കഴിവുണ്ട് ഈ സൂപ്പർ SUV യ്ക്ക്.  

ഫോക്‌സ്വാഗണിന്റെ എംഎൽബി ഇവോ ഫ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന സൂപ്പർ എസ്‌യുവിയാണ് ഉറുസ്.  സാങ്കേതിക വിദ്യയിലും രൂപകൽപ്പനയിലും ഉന്നത നിലവാരം പുലർത്തുന്ന ഉറുസിന് സൂപ്പർ എസ്‌യുവി എന്ന വിശേഷണവും ഉണ്ട്.  

മുണ്ടും ഷർട്ടും അണിഞ്ഞ് മാസ്കും ധരിച്ച് വാഹനങ്ങളിലെ താരമായ ലംബോർഗിനി ഡ്രൈവ് ചെയ്യുന്നത് മറ്റാരുമല്ല നമ്മുടെ സ്റ്റൈൽമന്നൻ ആണ്. 

ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്‌യുവിയാണിത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link