Curry Leaves Benefits: ചുമ്മാതങ്ങെടുത്ത് കളയല്ലേ! രുചിയിൽ മാത്രമല്ല, ഗുണത്തിലും ബഹുകേമനാണ്
നിരവധി ആരോഗ്യ ഗുണങ്ങൾ കറിവേപ്പില കഴിക്കുന്നതിലൂടെ ലഭിക്കും. ദിവസവും ഇത് കഴിക്കുന്നത് കാന്‍സറിനെ ചെറുക്കാൻ വരെ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
രാവിലെ വെറും വയറ്റില്‍ രണ്ട് കറിവേപ്പില വീതം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ധാരാളം നാരുകളടങ്ങിയ കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ഇന്‍സുലിന്‍ കൃത്യമായ അളവില്‍ ഉല്‍പാദിപ്പിക്കാൻ സഹായിക്കുന്നതാണ് കറിവേപ്പില.
കറിവേപ്പിലയിലെ ആന്റിഫംഗല്‍, ആന്റിബയോട്ടിക് ഗുണങ്ങൾ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ദിവസവും രണ്ട് കറിവേപ്പില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായി ഇത് കഴിക്കുന്നവരില്‍ തിമിരം വരാനുള്ള സാധ്യത കുറയും. കറിവേപ്പിലയില്‍ വിറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വര്‍ധിക്കാനും സഹായിക്കുന്നു.
ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ കറിവേപ്പിലയ്ക്ക് സാധിക്കും. എന്നും രണ്ട് കറിവേപ്പില വെറും വയറ്റില്‍ കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങളെ ചെറുക്കാൻ സാധിക്കും. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധ പ്രശ്‌നങ്ങളും അമിതവണ്ണവും കുറയ്ക്കാനും ഇത് സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)