Budhaditya Rajayoga: മിഥുന രാശിയിൽ ബുധാദിത്യ രാജയോഗം, ഈ രാശിക്കാർക്ക് ലഭിക്കും വമ്പിച്ച സമ്പത്തും, ജോലിയിൽ പുരോഗതിയും!

Thu, 22 Jun 2023-10:22 am,

ജൂൺ 24 ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കും. ഇതുമൂലം മിഥുന രാശിയിൽ സൂര്യ-ബുധൻ സംയോഗം ഉണ്ടാകുകയും അത് ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും. മിഥുന രാശിയിൽ രൂപപ്പെടുന്ന ഈ ബുധാദിത്യ രാജയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുകയും 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കുകയും ചെയ്യും. ബുധാദിത്യ രാജയോഗം 3 രാശിയിലുള്ളവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

ഇടവം (Taurus): ബുധാദിത്യ രാജയോഗം ഇടവ രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ധനലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. നിങ്ങളുടെ സ്ഥാനവും സ്വാധീനവും വർദ്ധിക്കും. മാധ്യമങ്ങൾ, എഴുത്ത്, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവ ചെയ്യുന്നവർക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല സമയം, ബിസിനസ്സിലും ലാഭം ഉണ്ടാകും. പുതിയ ആളുകളുമായി ഉണ്ടാക്കുന്ന സമ്പർക്കം വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ കഴിയും.

മിഥുനം (Gemini): മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും.  ഈ രാശിക്കാർക്ക് ഇത് വളരെ ഫലപ്രദമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും, ആശയവിനിമയ കഴിവുകൾ മികച്ചതായിരിക്കും, തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും, ധനനേട്ടമുണ്ടാകും.  പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും.

തുലാം (Libra): ബുധാദിത്യ രാജയോഗം തുലാം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും.  ഇവർക്ക് ഭാഗ്യത്തിന്റെ ശക്തമായ പിന്തുണ ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും പൂർത്തിയാകും. വലിയ നേട്ടം കൈവരിക്കും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. പുതിയ ജോലി തുടങ്ങും. ഏത് വലിയ ആഗ്രഹവും പൂർത്തീകരിക്കാൻ കഴിയും. കുടുംബത്തിൽ മതപരമായ ഒരു മംഗളകർമ്മം നടന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link