Aditya Mangal Rajayoga: ആദിത്യ മംഗള രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം കരിയറിൽ പുരോഗതി!
Surya Chandra Yuti: ജ്യോതിഷത്തില്‍ സൂര്യനെ ബഹുമാനം, അന്തസ്സ്, ജോലി, പിതാവ് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതേസമയം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായും കണക്കാക്കുന്നു. കൂടാതെ ധൈര്യം, ഭൂമി, കോപം എന്നിവയുടെ ഘടകവുമാണ് ചൊവ്വ. ജ്യോതിഷപ്രകാരം ഈ രണ്ട് ഗ്രഹങ്ങളും ജനുവരിയില്‍ ധനു രാശിയില്‍ സംക്രമിക്കും
അതുവഴി ആദിത്യ മംഗള രാജ്യയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ഇവര്‍ക്ക് ഈ സമയം ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ആദിത്യ മംഗള യോഗത്താല്‍ ഭാഗ്യം കൈവരുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം (Aries): ആദിത്യ മംഗള രാജയോഗം ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളും പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പ്ലാനിംഗ് അനുസരിച്ച് എല്ലാ ജോലികളും പൂര്‍ത്തിയാകും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി ധാരാളം യാത്ര ചെയ്യാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് കുറച്ച് വസ്തുവകകളും വാങ്ങാന്‍ അവസരം കൈവരും.
മീനം (Pisces): ആദിത്യ മംഗള രാജയോഗം മീനം രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ വരുമാന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. അവിവാഹിതര്‍ക്ക് ഒരു പങ്കാളി നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ പണം നിക്ഷേപിക്കാനാകും. ഈ സമയം ലാഭത്തിന് സാധ്യതയുണ്ട്.
കന്നി (Pisces): ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ഈ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി, ഹോട്ടല്‍ അല്ലെങ്കില്‍ മെഡിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. കരിയറിന്റെ കാര്യത്തിലും ഈ സമയം നിങ്ങള്‍ക്ക് മികച്ചതാണെന്ന് തെളിയും. ജോലി മാറ്റുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്കും നല്ല ലാഭം ലഭിക്കും.