Surya Gochar 2023: സൂര്യൻ മീന രാശിയിലേക്ക്! ഈ രാശിക്കാർക്ക് കരിയറിൽ വൻ പുരോ​ഗതി

Wed, 08 Mar 2023-5:30 am,

സൂര്യൻ സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് ഒരു അനുഗ്രഹമാണെന്ന് തന്നെ പറയാം. ഇവർക്ക് കരിയറിൽ വിജയമുണ്ടാകും.ശമ്പളം വർധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

 

മിഥുനം: മിഥുനം രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടുന്ന ഇവർ ഭാ​ഗ്യവാന്മാരായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. 

 

കർ‌ക്കടകം: സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനത്താൽ കർക്കടക രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. വ്യാപാരികൾ ലാഭമുണ്ടാകും. വരുമാനം വർധിക്കും. കരിയറിൽ മുന്നേറും. പുതിയ അംഗങ്ങളുടെ വരവ് നിങ്ങളുടെ കുടുംബത്തിന് സന്തോഷം നൽകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link