Budhaditya Yoga 2023: വരുന്ന 28 ദിവസത്തേക്ക് ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടം, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!
Surya Budh Yuti in Mesh 2023: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഏപ്രിൽ 14 ന് മേടത്തിലേക്ക് സംക്രമിച്ചു. മെയ് 14 വരെ സൂര്യൻ മേട രാശിയിൽ തുടരും. ബുധൻ നേരത്തെ തന്നെ ഈ രാശിയിലുണ്ട്. ബുധൻ, സൂര്യൻ എന്നിവ മേട രാശിയിൽ ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടും. ഈ യോഗം മെയ് 14 വരെ തുടരും. ഇതിലൂടെ ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
മേടം (Aries): മേടത്തിൽ സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യയോഗം ഈ രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഈ സമയത്ത് മേട രാശിക്കാരുടെ ഊർജം വർദ്ധിക്കും. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് ധാരാളം ലാഭം ലഭിക്കും. ധാരാളം പണം സമ്പാദിക്കും. ധനനേട്ടം ഉണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും.
മിഥുനം (Gemini): ബുധാദിത്യയോഗത്തിലൂടെ മിഥുന രാശിക്കാർക്ക് സമ്പത്ത് വർദ്ധിക്കും. സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. പുതിയ നേട്ടങ്ങൾ കൈവരും. നിങ്ങൾക്ക് പുതിയ ഒരു നിങ്ങളുടെ ബിസിനസ് ആരംഭിക്കാം. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.
കർക്കടകം (cancer): കർക്കടക രാശിക്കാർക്ക് ബുധാദിത്യയോഗം വലിയ നേട്ടങ്ങൾ നൽകും. സാമ്പത്തിക അഭിവൃദ്ധി വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. ജോലിയിൽ ഉയർച്ചയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. നല്ല സമ്പാദ്യമുണ്ടാകും. പങ്കാളിയുമായുള്ള ബന്ധവും ശക്തമാകും.
ചിങ്ങം (Leo): ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാർക്ക് ധനലാഭം നൽകും. തൊഴിൽ-ബിസിനസിൽ വലിയ നേട്ടങ്ങൾ നൽകും. പ്രമോഷൻ ലഭിക്കും. മനസിന് ഇഷ്ടമുള്ളിടത്തേക്ക് ട്രാൻസ്ഫറിന് സാധ്യത. വരുമാനം വർദ്ധിക്കും. ബിസിനസ്സ് വളരും. പുതിയ ഓർഡറുകൾ ലഭിക്കും. അതിലൂടെ ലാഭം വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ കാര്യം ആരംഭിക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ബുധാദിത്യയോഗത്തിന്റെ സ്വാധീനം മൂലം കരിയറിൽ വൻ അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ മനസിനെ സന്തോഷിപ്പിക്കുന്ന നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)