Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യന്റെ സംക്രമണം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങൾ!
സൂര്യന്റെ ഈ സംക്രമണം 5 രാശിക്കാരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരും. ഇതിലൂടെ ഇവരുടെ ഭാഗ്യം തെളിയുകയും ജീവിതത്തിൽ സന്തോഷം കൈവരിക്കുകയും ചെയ്യും. ആരൊക്കെയാണ് ഈ രാശിക്കാർ എന്ന് നമുക്കറിയാം.
ഇടവം (Taurus): ഇടവ രാശിയിൽ സൂര്യന്റെ സംക്രമണം ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ വാഹനവും വസ്തുവകകളും വാങ്ങാൻ യോഗമുണ്ടാകും. ഈ സംക്രമണം ഇടവ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. നിക്ഷേപങ്ങളും നടത്താൻ യോഗം. ദമ്പതികൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം.
മിഥുനം (Gemini): സൂര്യന്റെ സംക്രമണം മിഥുന രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് പ്രശസ്തി ലഭിക്കുകയും സ്വന്തം കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധമുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. സഹോദരങ്ങൾക്കൊപ്പം ഒരു ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാം. അവരുടെ പിന്തുണ നിങ്ങൾക്ക് വലിയ പ്രയോജനം ലഭിക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് സൂര്യ സംക്രമത്തിലൂടെ ആത്മീയതയിൽ താൽപ്പര്യമുണ്ടാകും. നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും പിതാവിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. മതപരമായ ഒരു സ്ഥലം സന്ദർശിക്കാൻ പദ്ധതി തയ്യാറാക്കാം. ജോലിസ്ഥലത്ത് ശത്രുക്കൾക്ക് പോലും നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. തൊഴിൽപരമായി ഈ സമയം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും.
വൃശ്ചികം (Scorpio): സൂര്യന്റെ സംക്രമണം വൃശ്ചിക രാശിക്കാർക്ക് നൽകും സന്തോഷത്തിന്റെ പെരുമഴ. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും മാത്രമല്ല ശമ്പളവും വർദ്ധിക്കും. വിദ്യാർത്ഥികൾക്കും ഈ കാലഘട്ടം വളരെയധികം ഫലപ്രദമാകും. ഇവർക്ക് ഈ സമയത്തെ വിജയത്തിന്റെ ശക്തമായ സാധ്യതകളുണ്ട്. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് നല്ല സമയമാണ്.
മീനം (Pisces): സൂര്യന്റെ രാശിമാറ്റം മീന രാശിയിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയം തീരുമാനങ്ങൾ എടുക്കാനുള്ള നിങ്ങളുടെ കഴിവ് മികച്ചതായിരിക്കും. നിഗ്നളുടെ വാക്കുകളിൽ മറ്റുള്ളവർക്ക് മതിപ്പുണ്ടായിരിക്കും. ഈ സമയത്ത് ആരെങ്കിലും നിങ്ങൾക്ക് ഉപദേശം നൽകിയാൽ അത് എതിർക്കാതെ ശ്രദ്ധാപൂർവ്വം കേൾക്കുക. ജോലിസ്ഥലത്തും ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും ഒപ്പം പ്രമോഷനും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)