Sun Transit 2023: സൂര്യ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം ഒപ്പം വിദേശയാത്രയും!
Surya Rashi privartan 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും. ഈ മാസം സൂര്യൻ മേട രാശിയിൽ നിന്നും ഇടവ രാശിയിലേക്ക് മാറി. സൂര്യന്റെ ഈ രാശിമാറ്റം മെയ് 15 ന് നടന്നു. ഇത് ജൂൺ 15 വരെ ഇവിടെ തുടരും. അത്തരമൊരു സാഹചര്യത്തിൽ സൂര്യന്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും. ഈ സംക്രമണം ഏത് രാശിക്കാരുടെ കുടുംബത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നോക്കാം.
ഇടവം (Taurus): നിങ്ങളുടെ പിതാവിനെ പ്രീതിപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. നിങ്ങൾ ഗൃഹനാഥനാണെങ്കിൽ കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് നിങ്ങൾ മുന്നോട്ട് പോകുന്നത് ഈശ്വരാനുഗ്രഹത്താൽ ഇതെല്ലാം സഫലമാകും. നിങ്ങളുടെ പ്രിയപ്പെട്ടവർ പ്രയാസകരമായ സമയങ്ങളിൽ ഐക്യപ്പെടും.
മിഥുനം (Gemini): നിങ്ങളുടെ ജീവിത പങ്കാളിയെ സന്തോഷിപ്പിക്കുക. അവരുടെ സന്തോഷം നിങ്ങളുടെ ബന്ധത്തെ ശക്തമായി നിലനിർത്തും. അനുജത്തിമാരുടെ വിദ്യാഭ്യാസം, വിവാഹം അല്ലെങ്കിൽ മറ്റ് ജോലികൾ എന്നിവയ്ക്കായി കുറച്ച് പണം ചെലവഴിക്കേണ്ടി വന്നേക്കാം. വിദേശയാത്രയ്ക്ക് സാധ്യതയുള്ളതിനാൽ പണം ചെലവാകും.
കർക്കടകം (Cancer): സൂര്യനെ സന്തോഷിപ്പിച്ചാൽ ആ കൃപയാൽ നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. കുടുംബത്തിൽ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗുണം ചെയ്യും. ജ്യേഷ്ഠന്റെ പുരോഗതിക്കുള്ള സമയമാണ്. സ്ഥാനക്കയറ്റം ലഭിക്കാനുണ്ടെങ്കിൽ ഈ സമയത്ത് അദ്ദേഹത്തിന് നല്ല വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ഈ സമയത്ത് നിങ്ങൾ ഐക്യം സൃഷ്ടിക്കേണ്ടതുണ്ട്.
ചിങ്ങം (Leo): ഇണയുടെ ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടായാൽ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾ സ്വയം ഏറ്റെടുക്കുകയും അവർക്ക് മാനസിക സപ്പോർട്ട് നൽകുകയും വേണം. ഡോക്ടറുമായി ആലോചിച്ച ശേഷം ചികിത്സ തേടുക.
തുലാം (Libra): നിങ്ങളുടെ ജ്യേഷ്ഠൻ വിവാഹിതനാണെങ്കിൽ അദ്ദേഹത്തിൻറെ ഭാര്യവീട്ടിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇണയുടെ ആരോഗ്യം ശ്രദ്ധിക്കണം. അവരുടെ ഭാരം വർദ്ധിക്കുകയാണെങ്കിൽ വ്യായാമവും ഭക്ഷണക്രമവും നിയന്ത്രിക്കാൻ ഉപദേശിക്കുക.
വൃശ്ചികം (Scorpio): വീട്ടിൽ എല്ലാ ആളുകളും ഒരുമിച്ചു നിൽക്കുമ്പോൾ വീടിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. മനസ്സിൽ ഒരു തരത്തിലുള്ള സംശയവും ഉണ്ടാകരുത്. പ്രത്യേകിച്ചും ഇണയുമായോ സുഹൃത്തുമായോ പങ്കാളിയുമായോ ഉള്ള സംഭാഷണം നിർത്തിവച്ചിരിക്കുകയാണെങ്കിൽ സംഭാഷണം പുനഃസ്ഥാപിക്കുക. ഈ സമയത്ത് ജീവിതപങ്കാളിക്ക് ക്ഷണികമായ ദേഷ്യം വന്നാൽ ശാന്തരായിരിക്കാനും അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം അർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)