Solar Eclipse 2024: ഈ വർഷം ഇനി ഒരേയൊരു സൂര്യ​ഗ്രഹണം; അന്ന് മുതൽ ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും!

Tue, 13 Aug 2024-12:56 pm,

ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമല്ല. എന്നാൽ ഇത് കാരണമുണ്ടാകുന്ന സ്വാധീനം നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ രീതിയിൽ പ്രതിഫലിക്കും. ആ ഭാ​ഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം. 

 

ചിങ്ങം: ചിങ്ങം രാശിക്കാരായ വ്യാപാരികൾക്ക് മികച്ച ലാഭം ലഭിക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ ഗുണങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ കാണുന്നു. ജീവിതത്തിൽ നല്ല വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും. 

 

മിഥുനം: ഈ വർഷത്തെ അവസാനത്തെ സൂര്യ​ഗ്രഹണം കാരണം മിഥുനം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. പുതിയ വസ്തു വാങ്ങാനുള്ള സാധ്യത തെളിയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും.

 

മേടം: ഈ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. ഭാവിയിൽ പുതിയ പ്രോജക്ടുകൾ ഉണ്ടാക്കുകയും വലിയ ലാഭം നേടുകയും ചെയ്യും. പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സമയമാണി വരാനിരിക്കുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും.

 

കന്നി: കന്നി രാശിക്കാരെ സംബന്ധിച്ച് സൂര്യ​ഗ്രഹണം ഒരു അനുഗ്രഹമായിരിക്കും. പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച ഉണ്ടാകും. ഇത് സന്തോഷം നൽകും. ബിസിനസിലും നിക്ഷേപങ്ങളിലും ലാഭം ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.

 

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link