Surya Nakshatra Transit: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!
surya gochar in brihaspati nakshatra vishakham: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അതിന്റെ രാശിയും നക്ഷത്രവും മാറ്റും. അതിൻ്റെ ഫലം ഓരോ രാശിക്കാരിലും കാണപ്പെടും.
2024 നവംബർ 6-ബുധനാഴ്ച രാവിലെ 8:56 ന് സൂര്യൻ ചോതി നക്ഷത്രം വിട്ട് വിശാഖ നക്ഷത്രത്തിൽ പ്രവേശിക്കും.
ഈ നക്ഷ്ടത്രത്തിന്റെ ടെ ഭരണ ഗ്രഹം സൂര്യൻ്റെ സുഹൃത്തായ വ്യാഴമാണ്. അതുകൊണ്ട് തന്നെ ഈ നക്ഷത്ര മാറ്റത്തോടെ ചില രാശിക്കാരുടെ സുവർണ്ണകാലം തെളിയും.
ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മേടം (Aries): സൂര്യൻ്റെ നക്ഷത്ര മാറ്റം ഇവർക്കും പ്രയോജനകരമായിരിക്കും. സൂര്യൻ ഈ രാശിയുടെ ഏഴാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ആത്മവിശ്വാസം വർദ്ധിക്കും, ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുംഎം, ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കും. പ്രധാനപ്പെട്ട ആളുകളുമായി ബന്ധം വളർത്തിയെടുക്കാൻ കഴിയും, പങ്കാളിത്ത ജോലികളിൽ നേട്ടങ്ങൾ ലഭിക്കും, ബഹുമാനം ലഭിച്ചേക്കാം.
ചിങ്ങം (Leo): സൂര്യൻ്റെ നക്ഷത്ര മാറ്റം നിങ്ങൾക്ക് അനുകൂലമായേക്കാം. സൂര്യൻ ഈ രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ധൈര്യവും വീര്യവും വർദ്ധിക്കും, ഈ സമയം പണത്തിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ മികച്ചതായിരിക്കും. വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്തുന്നവർക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കും.
വൃശ്ചികം (Scorpio): സൂര്യന്റെ നക്ഷത്ര മാറ്റം ഇവർക്കും ഗുണം ചെയ്യും. ഈ രാശിയുടെ ജാതകത്തിൻ്റെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യൻ ചലിക്കുന്നത്. ഈ രാശിയുടെ കർമ്മ ഭവനത്തിൻ്റെ അധിപൻ സൂര്യനാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം, പുരോഗതി, ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടും, നിങ്ങളുടെ ജീവിതത്തിൽ വളരെക്കാലമായി തുടരുന്ന പ്രശ്നങ്ങൾ ഗണ്യമായി കുറയും. ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും ഒപ്പം ബിസിനസ്സ് വിപുലീകരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)