Surya-Shani Gochar 2023: ശത്രുഗ്രഹങ്ങളുടെ മഹാസംഗമം, ഈ രാശിക്കാർക്ക് നൽകും ബമ്പർ ധനനേട്ടം
ജ്യോതിഷ പ്രകാരം ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും അതുപോലെ ജൂൺ 17 ന് സ്വരാശി കുംഭത്തിൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഒരേ മാസത്തിൽ പിതൃ-പുത്രനായ സൂര്യന്റെയും ശനിയുടെയും സ്ഥാനം മാറുന്നത് വളരെ പ്രധാനമായി കണക്കാക്കുന്നു. ഈ മാറ്റം 4 രാശിക്കാരുടെ ജീവിതത്തിൽ ഒരു പ്രത്യേക മാറ്റം കൊണ്ടുവരാൻ പോകുന്നു. അത് ഏത് രാശിക്കാരാണെന്ന് നമുക്കറിയാം...
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. ഈ സംക്രമ സമയത്ത്, മിഥുന രാശിക്കാരുടെ ജീവിതത്തിൽ സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, ശമ്പളത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. എന്നിരുന്നാലും ഈ കാലയളവിൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം വർദ്ധിച്ചേക്കും. അത്തരമൊരു സാഹചര്യത്തിൽ ഇണയുമായി ചേർന്ന് പോകുക. നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ, അത് പുരോഗമിക്കും. ഈ സമയത്ത് ചില ആളുകൾക്ക് പുതിയ ജോലി ആരംഭിച്ചേക്കും അത് ശുഭകരമായ ഫലങ്ങൾ നൽകും.
ചിങ്ങം (Leo): സൂര്യന്റെയും ശനിയുടെയും സംക്രമണം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ പൂർണ സഹകരണം ലഭിക്കും. ഈ സമയത്ത് മുടങ്ങിക്കിടന്ന പണികൾ ശരിയാകും. എല്ലാത്തരം പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാകും. ആകസ്മികമായി ധനലാഭത്തിന് സാധ്യത. മാനസികമായി നിങ്ങൾക്ക് സന്തോഷവും സമാധാനവും ലഭിക്കും, ചിന്തയുടെ വ്യാപ്തി വർദ്ധിക്കും. ശുഭകാര്യങ്ങളിൽ പണച്ചെലവ് വർദ്ധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പമോ അടുത്ത ബന്ധുക്കളോടൊപ്പമോ മംഗളകരമായ കാര്യത്തിൽ പങ്കെടുക്കാൻ അവസരം.
കന്നി (Leo): ഈ രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും സംക്രമണം തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാക്കും. ഈ സമയത്ത് ബന്ധുക്കളുമായി കൂടിക്കാഴ്ചയുണ്ടാകാം. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ ദൃശ്യമാകും. കുടുംബത്തോടൊപ്പം ഒരു ശുഭയാത്ര പോകാൻ സാധ്യത.
മകരം (Capricorn): ഈ സമയത്ത് ഈ രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും സംക്രമം മൂലം അപ്രതീക്ഷിത വിജയം ലഭിക്കും. ജോലിയിൽ പുരോഗതി , സാമ്പത്തിക സ്ഥിതിയും ശക്തമാകും, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം, സർക്കാർ ജോലിക്ക് പരീക്ഷ എഴുതുകയാണെങ്കിൽ പ്രയോജനം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട ഏത് ജോലിയും ചെയ്യാം. മതപരമായ യാത്രയ്ക്കുള്ള അവസരവും ലഭിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)