Samasaptak Rajyoga: സമസപ്തക് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാന്യമുള്ള ഒന്നാണ്. ഗ്രഹങ്ങളുടെ നേർരേഖയിലുള്ള ചലനമോ വിപരീത ചലനമോ ഒക്കെ എല്ലാ രാശിക്കാരേയും ബാധിക്കും. സൂര്യൻ ആഗസ്റ്റ് 17 ന് സ്വന്തം രാശിയായ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശനിയും സൂര്യനും മുഖാമുഖം വരുന്നതിനാൽ സമസപ്തക രാജയോഗം രൂപപ്പെടും.
ഈ രാജയോഗത്തിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും. ഇതിലൂടെ ഇവർക്ക് പുരോഗതി മാത്രമല്ല അപ്രതീക്ഷിത ധനലാഭവും ഉണ്ടാകും. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
ഇടവം (Taurus): സമസപ്തക രാജയോഗം ഇടവം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശക്തിയിലും ധൈര്യത്തിലും വർദ്ധനവുണ്ടാകും. നിങ്ങൾക്ക് വിദേശ ലാഭത്തിന് സാധ്യതയുണ്ട്. അതുപോലെ ഇറക്കുമതി, കയറ്റുമതി ബിസിനസിലുള്ളവർക്കും നേട്ടമുണ്ടാകും. ഇടവം രാശിക്കാരുടെ സംക്രമ ജാതകത്തിൽ സൂര്യനും ശനിയും ചേർന്ന് മറ്റൊരു രാജയോഗവും സൃഷ്ടിക്കുന്നുണ്ട്. ഈ രാശിയിലെ രാഷ്‌ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും. പ്രമോഷന് സാധ്യത. സൈന്യം, പോലീസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് എന്നിവയുമായി ബന്ധപ്പെട്ടവർക്കും ഈ യോഗംപ്രയോജനമുണ്ടാക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും സമസപ്തക രാജയോഗത്തിന്റെ ഗുണം കിട്ടും. നിങ്ങൾക്ക് ഈ സമയം അപ്രതീക്ഷിത ധനനേട്ടവും മറ്റ് ഭൗതിക സുഖങ്ങളും നേടാൻ കഴിയും. ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ സമയം വളരെ മികച്ചതാണ്. വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ടാകും. ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും.
വൃശ്ചികം (Scorpio): ഈ രാജയോഗത്തിലൂടെ വൃശ്ചിക രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. നിങ്ങളുടെ സംക്രമ ജാതകത്തിൽ ചൊവ്വ അനുകൂല സ്ഥാനത്താണ് നിൽക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്നും പ്രയോജനം ലഭിക്കും. ഇതിനിടയിൽ ഈ രാശിയുടെ പത്താം ഭാവത്തിൽ ബുധാദിത്യ രാജയോഗവും രൂപപ്പെടും. ഇതിലൂടെ തൊഴിൽ-ബിസിനസിൽ വിജയം കൈവരിക്കും ഒപ്പം ആഗ്രഹങ്ങൾ സഫലമാകും.