Trigrahi Yoga: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!
ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്തു തന്നെ അവരുടെ രാശി മാറാറുണ്ട് സൂര്യ-ശുക്ര-വ്യാഴ സംഗമത്താൽ മെയ് 19 മുതൽ ഈ രാശിക്കാർ തിളങ്ങും.
ഇതിലൂടെ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ ലഭിക്കും. ഒരേ രാശിയിൽ ഒന്നിൽക്കൂടുതൽ ഗ്രഹങ്ങൾ കൂടിച്ചേരുന്ന ഇത്തരം അപൂർവ യാദൃശ്ചികത വളരെ അപൂവ്വമായിട്ടാണ് സംഭവിക്കാറുള്ളത്.
ഇപ്പോഴിതാ 100 വർഷങ്ങൾക്ക് ശേഷം വ്യാഴവും ശുക്രനും സൂര്യനും ഒരുമിച്ച്ക്കു ത്രിഗ്രഹി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. മെയ് 19 മുതലാണ് ത്രിഗ്രഹി യോഗം ആരംഭിക്കുന്നത്.
നിലവിൽ ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇടവത്തിൽ പ്രവേശിച്ചു, ഇനി സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിപനായ ശുക്രൻ മേയ് 19 ന് ഇടവ രാശിയിലെത്തും.
ഈ മൂന്ന് ശക്തരായ ഗ്രഹങ്ങളും ഇടവ രാശിയിൽ ചേരുന്നതിലൂടെ വളരെ അപൂർവ്വമായ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഇങ്ങനൊരു അപൂർവ്വ സംഗമം 100 വർഷത്തിന് ശേഷമാണ് രൂപപ്പെടുന്നത്.
ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മുതൽ സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്തയും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മിഥുനം (Gemini): സൂര്യ-വ്യാഴ-ശുക്ര സംഗമത്തിലൂടെ ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയം ജോലിയിലുള്ളവർക്ക് നല്ല ഇൻക്രിമെൻ്റും പ്രമോഷനും ലഭിക്കും. കുടുംബത്തിൽ മക്കളിൽ നിന്നും നല്ല വാർത്തകൾ കേൾക്കാണ് കഴിയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാകും.
കുംഭം (Aquarius): സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ അഭിപ്രായത്തിൽ കുംഭ രാശിക്കാർക്ക് സൂര്യൻ്റെ അനുഗ്രഹമുണ്ടാകും എന്നാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് വിലമതിക്കും, പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം, ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഡീലുകൾ ലഭിക്കാൻ സാധ്യത, ആരോഗ്യം നല്ലതായിരിക്കും, കുടുംബത്തോടൊപ്പം ഒരു യാത്രപോകാൻ യോഗമുണ്ടാകും.
മേടം (Aries): ഇടവത്തിൽ മൂന്ന് ശക്തരായ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം മേട രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക ലാഭം ലഭിക്കും, വീട്ടിൽ പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത, ജോലി മാറാൻ ആലോചിക്കുന്നവർക്ക് മെയ് 19 ന് ശേഷം സുവർണ്ണകാലം ആരംഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)