Surya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!

Thu, 27 Jun 2024-8:42 am,

കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

Venus Sun Yuti: ഓരോ ഗ്രഹങ്ങളും അതിന്റെ  നിശ്ചിത കാലയളവിൽ അവരുടെ രാശികൾ മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. ഇത് എല്ലായ്പ്പോഴും  മനുഷ്യനെയും ഭൂമിയേയും ബാധിക്കാറുമുണ്ട്.

ഇപ്പോഴിതാ ജൂലൈയിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും സമ്പത്തിൻ്റെ ദാതാവായ ശുക്രനും കർക്കടകത്തിൽ പ്രവേശിക്കും.  ഇതിലൂടെ ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ കർക്കടകത്തിലുണ്ടാകും. 

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശികളെ അറിയാം... 

കർക്കടകം (Cancer):  ഇവർക്ക് ശുക്ര-സൂര്യ സംയോഗം വളരെയധികം ഗുണം ചെയ്യും.  ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ കൂടിച്ചേരൽ നടക്കുന്നത്.  ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും, ബുദ്ധിയും കഴിവുകളും വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും.

കന്നി (Virgo): രണ്ടു ഗ്രഹങ്ങളുടെ ഈ സംയോഗം കന്നി  രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ വരുമാനത്തിലും ലാഭത്തിലും വലിയ പുരോഗതിയുണ്ടാകും, പുതിയ വരുമാന സ്രോതസുകൾ തുറക്കും, ബിസിനസ്, സ്റ്റോക്ക് മാർക്കറ്റ്റ്റിൽ വമ്പിച്ച നേട്ടം കൊയ്യാൻ കഴിയും. 

തുലാം (Libra):  ശുക്ര-സൂര്യ സംഗമം ഇവർക്കും വളരെ പ്രയോജനപ്രദമായിരിക്കും. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, ജോലിയില്ലാത്തവർക്ക് ലഭിക്കും, ബിസിനസുകാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link