Swaminarayan Akshardham: ലോകത്തിലെ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയില്‍; ചിത്രങ്ങള്‍

Thu, 12 Oct 2023-2:47 pm,

ലോകമെമ്പാടും 10 ലക്ഷത്തിലധികം അനുയായികളുള്ള ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) വിഭാഗത്തിന്റെ സ്ഥാപകനാണ് ഭഗവാൻ സ്വാമിനാരായണൻ.

191 അടി ഉയരത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം 185 ഏക്കർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. 

ക്ഷേത്ര നിർമ്മാണത്തിനായി ഇന്ത്യ, ബൾഗേറിയ, ഇറ്റലി, ഗ്രീസ്, തുർക്കി എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. 

രാമായണം, മഹാഭാരതം തുടങ്ങിയവയിലെ കഥകളും നൃത്തരൂപങ്ങളുമെല്ലാം ക്ഷേത്രത്തിന്റെ ചുവരുകളിൽ കൊത്തി വെച്ചിട്ടുണ്ട്. 

ക്ഷേത്രത്തിന്റെ സൗന്ദര്യവും ആത്മീയതയും അനുഭവിക്കാൻ എല്ലാ മത വിഭാ​ഗങ്ങളിലെയും ആളുകളെ സ്വാ​ഗതം ചെയ്തിട്ടുണ്ട്. 

12,500 സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും സമർപ്പണവും ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചു. 

ക്ഷേത്ര നിർമ്മാണത്തിനായി 10 ദിവസം മുതൽ 5 വർഷം വരെ മാറ്റി വെച്ച സന്നദ്ധ പ്രവർത്തകരുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link