Swasika Vijay: ഇതാരാ കാവിലെ ഭഗവതിയോ...? സ്വാസികയുടെ ട്രെഡീഷണൽ ലുക്ക് എങ്ങനെയുണ്ട്
ചിത്രങ്ങൾ പങ്കുവെച്ചതോടെ നിരവധി ആരാധരാണ് സ്വാസികയുടെ ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.
ഇതാരാ കാവിലെ ഭഗവതിയോ...? ചേച്ചി നല്ല ഭംഗി ഉണ്ട്, സാരി നന്നായി ഇണങ്ങുന്നുണ്ട് എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
ചുവന്ന സാരിയണിഞ്ഞ് ക്ഷേത്ര കോവിലിന് മുന്നിൽ ഇരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സ്വാസിക മലയാളികൾക്ക് സുപരിചിതയാകുന്നത്.
തുടർന്ന് സിനിമയിലെത്തിയ സ്വാസിക ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു.