Symptoms of Low Oxygen Level: രക്തത്തിലെ ഒാക്സിജൻ ലെവൽ താഴുന്നുണ്ടോ? ഇതാണ് ലക്ഷണങ്ങൾ
രക്തത്തിൽ ഒാക്സിജൻ കുറയുന്നത് മൂലം ശ്വസിക്കാനുള്ള ബുദ്ധിമുട്ട് സാധാരണ എല്ലാവരിലും കണ്ട് വരുന്ന ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മൂലം എല്ലാവരെയും ആശുപത്രിൽ അഡ്മിറ്റ് ചെയ്യേണ്ടുന്ന കാര്യമില്ല
ആശയക്കുഴപ്പവും ലക്ഷണങ്ങളിലൊന്നാണ്. രക്തത്തിൽ ഒാക്സിജൻ കുറയുന്നത് മൂലം മനുഷ്യരുടെ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. അവർ ആശയക്കുഴപ്പത്തിലാകും
ശരീരവും,ചുണ്ടും നീല നിറമാവുന്നതാണ് മറ്റൊരു കാര്യം ഒാക്സിജൻ ലെവൽ കുറയുന്നതിനുള്ള ലക്ഷണമാണിത്.
ചങ്കിനുള്ളിലെ വേദനയാണ് മറ്റൊരു ലക്ഷണം. ഇതിനൊടൊപ്പം തന്നെ മൂക്കടപ്പും കൂടിയെത്തും.