Afghanistan സാമ്പത്തിക പ്രതിസന്ധിയിൽ; താലിബാന് മുന്നിലുള്ളത് വൻ വെല്ലുവിളി
അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് സർക്കാർ ജീവനക്കാർ പറയുന്നത്
അക്കൗണ്ടിൽ നിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 200 ഡോളറാക്കി ചുരുക്കി. താലിബാൻ അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ആഭ്യന്തര സംഘർഷവും കൊവിഡും അഫ്ഗാൻ സമ്പദ് വ്യവസ്ഥയെ മോശം അവസ്ഥയിൽ എത്തിച്ചിരുന്നു
താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഐഎംഎഫും ലോക ബാങ്കും അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം അവസാനിപ്പിച്ചിരുന്നു. അമേരിക്കയിലുള്ള കരുതൽ ധനം വിട്ടു നൽകില്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു
അഫ്ഗാനിസ്ഥാനിൽ പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമായിരിക്കുകയാണെന്നാണ് യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പൂർണമായും പിന്മാറിയതോടെ കാബൂൾ വിമാനത്താവളവും താലിബാൻ നിയന്ത്രണത്തിലായി