Tamannaah: പുത്തൻ ലുക്കിൽ തമന്ന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Wed, 19 Jul 2023-2:29 pm,

2005-ൽ ചാന്ദ് സാ റോഷൻ ചെഹ്‌റ (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 

ഇതേ വർഷം തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. 

2006-ലായിരുന്നു തമിഴ് സിനിമയിലെ തമന്നയുടെ അരങ്ങേറ്റം. കേഡി എന്ന ആദ്യ ചിത്രത്തിൽ തന്നെ തമന്ന മികച്ച പ്രകടനം പുറത്തെടുത്തു. 

2007-ൽ തമന്ന അഭിനയിച്ച ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ രണ്ട് ചിത്രങ്ങളും നിരൂപക പ്രശംസ നേടി.

 പടിക്കാത്തവൻ, സിരുത്തൈ, അയൻ, പയ്യ തുടങ്ങിയ നിരവധി വാണിജ്യ വിജയങ്ങൾ നേടിയ ചിത്രങ്ങളിലും തമന്ന വേഷമിട്ടു. 

ബാ​ഹുബലി, കെജിഎഫ് എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാ​ഗമാകാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.

ദിലീപിൻ്റെ നായികയായി ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link