Tamannaah: അലസ ഭാവത്തിൽ ക്യൂട്ടായി തമന്ന; ചിത്രങ്ങൾ കാണാം
2005-ൽ ചാന്ദ് സാ റോഷൻ ചെഹ്‌റ (2005) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന അഭിനയരംഗത്തേക്ക് കടന്നുവന്നത്.
2005-ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു.
2006-ൽ തന്റെ ആദ്യ തമിഴ് ചിത്രമായ കേഡിയിൽ തമന്ന മികച്ച പ്രകടനം പുറത്തെടുത്തു.
2007-ൽ, ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ രണ്ട് ചിത്രങ്ങളിൽ തമന്ന അഭിനയിച്ചു. ഇവ രണ്ടും നിരൂപക പ്രശംസ നേടി.
പടിക്കാത്തവൻ, അയൻ, പയ്യ, സിരുത്തൈ തുടങ്ങിയ നിരവധി വാണിജ്യ വിജയങ്ങൾ നേടിയ ചിത്രങ്ങളിലൂടെ തമന്ന തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി.
ബാഹുബലി, കെജിഎഫ് എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ച ഒരേയൊരു നടിയാണ് തമന്ന.
ദിലീപ് നായകനായെത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.