Tart Cherry Juice: ചെറി ജ്യൂസ് കുടിച്ചാൽ എന്തെല്ലാം ഗുണങ്ങൾ
ശരീരത്തിലെ വീക്കം കുറയ്ക്കാൻ ചെറി ജ്യൂസ് മികച്ചതാണ്. ചെറിയിലെ ആന്തോസയാനിൻ, ആന്റി ഓക്സിഡന്റ് സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകൾ എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നത് വഴി ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ചെറി ജ്യൂസ് മികച്ചതാണ്. ചെറി ജ്യൂസിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു.
ഓർമ്മശക്തി മികച്ചതാക്കാനും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും ചെറി മികച്ചതാണ്. പ്രായമായവരിൽ ഓർമ്മശക്തി കുറയുന്നത് തടയാൻ ചെറി സഹായിക്കുന്നു.
ചെറി ജ്യൂസ് മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ്. ഇത് മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്നവർക്ക് ചെറി ജ്യൂസ് മികച്ചതാണ്.