വരുന്നു... ഈ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ, 2021 ൽ ലോഞ്ച് ചെയ്യും
നിങ്ങൾ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ Tata Nexon മുതൽ MG ZS EV വരെ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഇപ്പോൾ മിക്കവാറും എല്ലാ വലിയ ബ്രാൻഡുകളും ഈ രംഗത്ത് തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യുകയാണ്. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളുടെ 2021 ൽ വരുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള ചെറു വിവരണം നോക്കാം.
ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനുള്ള ഓട്ടത്തിൽ ഏറ്റവും വലിയ പേര് ടാറ്റ മോട്ടോഴ്‌സിന്റെതാണ്. ടാറ്റ തങ്ങളുടെ ഏറ്റവും ശക്തമായ കാർ Altroz EV വിപണിയിലെത്തിക്കുകയാണ്. ഇതിനുപുറമെ HBX EV കൊണ്ടുവരാനുള്ള പദ്ധതിയും ഉണ്ട്. രണ്ട് മോഡലുകളും ടാറ്റയുടെ ജിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവരുടെ ലോഞ്ചിംഗ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാലും 2021 ന്റെ ആദ്യ മാസങ്ങളിൽ ഇത് വിപണിയിലെത്തിക്കും. Altroz EV യെക്കുറിച്ച് പറഞ്ഞാൽ, ഐപി 67 ന്റെ ഡസ്റ്റ് പ്രൂഫ് ബാറ്ററി നൽകും. അതിന്റെ ഫലമായി ഒരൊറ്റ ചാർജിൽ ഏകദേശം 312 കിലോമീറ്റർ മൈലേജ് നൽകും. Altroz EV യുടെ കണക്കാക്കിയിട്ടുള്ള വില 12 മുതൽ 15 ലക്ഷം വരെയാകാം.
ടാറ്റ പോലുള്ള 2 ഇലക്ട്രിക് കാറുകൾ കൊണ്ടുവരാൻ മഹീന്ദ്ര ഒരുങ്ങുകയാണ്. XUV300 EV, eKUV100 എന്നിവ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. മഹീന്ദ്ര eKUV100 ജനുവരിയിൽ ലോഞ്ച് ചെയ്യും. നേരത്തെ ഓട്ടോ എക്‌സ്‌പോയിലും കാർ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏകദേശം 8.25 ലക്ഷം പരിധിയിലാണ് eKUV100 ലോഞ്ച് ചെയ്യുന്നത്. ഇലക്ട്രിക് ശ്രേണിയിൽ ഇത് തികച്ചും ലാഭകരമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 15.9 കിലോവാട്ട്സ് ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററിബാക്കിനൊപ്പം 147 കിലോമീറ്റർ വരെ ഓടാനുള്ള ശേഷിയുമുണ്ട് ഈ കാറിന്.
മഹീന്ദ്രയുടെ eKUV100 പുറത്തിറങ്ങുന്നതോടെ XUV300 EV യും ലോഞ്ച് ചെയ്യും. 2021 ന്റെ ആദ്യ മാസങ്ങളിൽ തന്നെ മഹീന്ദ്രക്ക് ഈ കാർ പുറത്തിറക്കാൻ കഴിയും. കാറിന്റെ വില ഏകദേശം 18 ലക്ഷമാണ്. ഈ കാറുമായി ബന്ധപ്പെട്ട സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലയെങ്കിലും ശക്തമായ ബാറ്ററി അതിൽ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. ഒരൊറ്റ ചാർജിൽ 370 കിലോമീറ്റർ വരെ ദൂരം ഇത് ഉൾക്കൊള്ളുമെന്നാണ് റിപ്പോർട്ട്.
മാരുതിയിൽ നിന്നുള്ള ഈ ഇലക്ട്രിക് കാർ തേർഡ് ജനറേഷൻ വാഗൺആറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കാറിന്റെ ലോഞ്ച് തീയതിയെക്കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 2021 മധ്യത്തിൽ ഇത് ലോഞ്ച് ചെയ്യും എന്നാണ്. വിലയെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല. ഇതിന്റെ വില ഏകദേശം 9 ലക്ഷം രൂപയാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതിവേഗ ചാർജിംഗ് ഓപ്ഷൻ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.
Audi യും തങ്ങളുടെ ഇലക്ട്രിക് ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുകയാണ്. 2021 ൽ ഓഡി അതിന്റെ e-tron ലോഞ്ച് ചെയ്തേക്കും. ഇന്ത്യൻ സബ്സിഡിയറി മേധാവി ബൽബീർ സിംഗ് ധില്ലൺ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചിരുന്നു. ഓഡി ഇ-ട്രോണിന് 95 kWH ബാറ്ററിയുണ്ടാകും, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 1.50 കോടി രൂപ പ്രീമിയം നിരക്കിൽ ഇ-ട്രോൺ ലോഞ്ച് ചെയ്യും