വിപണി പിടിക്കാൻ ഒരുങ്ങി Tata Tigor Electric
സിപ്‌ട്രോൺ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാനായ Tata Tigor Electric എന്നത് ശ്രദ്ധേയമാണ്
പുതിയ Tata Tigor ഇലക്ട്രിക്കിൽ 55kW ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്
ഈ ബാറ്ററി എഞ്ചിൻ 74 bhp പവറിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് കേവലം 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്
Tigor EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം