Niharika Konidela യുടെ വിവാഹ ചിത്രങ്ങൾ കാണാം...
തെലുങ്ക് നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളാണ് നിഹാരിക കോനിഡേല.
തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരെല്ലാം വിവാഹത്തിൽ പങ്കെടുത്തു
ബന്ധുക്കളും താരങ്ങളുമായ ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയവരും അവരുടെ കുടുംബാംഗങ്ങളും വിവാഹത്തിനായെത്തിയിരുന്നു.
സായ് പല്ലവി അഭിനയിച്ച ഫിദയിലൂടെ മലയാളികൾക്കും സുപരിചിതനായ നടൻ വരുൺ തേജിന്‍റെ സഹോദരിയുമാണ് നിഹാരിക. വിവാഹത്തിനായെത്തിയ അല്ലുവും കുടുംബവും ചേർന്നുള്ള ചിത്രങ്ങൾ വൈറലാണ്.
തെലുങ്ക് സിനിമയിലെ ഇതിഹാസ താരങ്ങളായ ചിരഞ്ജീവിയുടേയും പവൻ കല്യാണിന്‍റേയും അനന്തരവൾ കൂടിയാണ് നിഹാരിക
ദയ്പൂരിൽ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ടെക്കിയായ ചൈതന്യയുമായി നിഹാരിക ഏറെനാളായി പ്രണയത്തിലായിരുന്നു.
സ്വർണ വർണ്ണത്തിലുള്ള സാരിയുടുത്ത്. പരമ്പരാഗത ആഭരണങ്ങൾ ധരിച്ച് നിഹാരികയെത്തിയപ്പോൾ ബ്രൗൺ, ഗോൾഡ് നിറത്തിലുള്ള ഷെർവാണി ധരിച്ചാണ് ചൈതന്യ വിവാഹ വേദിയിലെത്തിയത്.